മൂവാറ്റുപുഴ: വിദ്യാർത്ഥികളിൽ സമ്പാദ്യ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ഈസ്റ്റ് വാഴപ്പിള്ളി അസ്സിസി സ്കൂൾ ഫോർ ദ ഡെഫിൽ ദേശീയ സമ്പാദ്യപദ്ധതി വകുപ്പിന്റെ നേതൃത്വത്തിൽ സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീമിന് തുടക്കമായി. ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ എം.എ .ലൈജു ഉദ്ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ മാഗി ഫ്രാൻസിസ് അദ്ധ്യക്ഷയായി. ദേശീയ സമ്പാദ്യ പദ്ധതി അസിസ്റ്റന്റ് ഡയറക്ടർ പി. ഹനീഷ് പദ്ധതി വിശദീകരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജീവ ഫ്രാൻസിസ്, അനിൽ കുമാർ, ലക്ഷ്മി മോഹൻ, ഹഫ്സ മുഹമ്മദ്, സിസ്റ്റർ ലിസ്ന മേരി എന്നിവർ സംസാരിച്ചു.