തോപ്പുംപടി: എസ്.എൻ.ഡി.പി യോഗം കൊച്ചി യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ 23 ശാഖയിലെയും വനിതാ അംഗങ്ങളെ ഉൾപ്പെടുത്തി ശ്രീ നാരായണഗുരുദേവന്റെ 170-ാം ജയന്തിദിനാഘോഷം വർണ്ണശബളമാക്കാൻ വനിതാസംഘം ചെയർപേഴ്സൺ സൈനിപ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. യൂണിയൻ കൺവീനർ ലേഖ സുധീർ, യൂണിയൻ സെക്രട്ടറി ഷൈൻകൂട്ടുങ്ങൽ, ഡയറക്ടർ ബോർഡ് അംഗം സി.കെ. ടെൽഫി, ഇ.വി.സത്യൻ, സതീഷ് ശാന്തി, അജയ്ഘോഷ്,വനിതാ സംഘം വൈസ് ചെയർപേഴ്സൺ സംഗീത സലിംകുമാർ തുടങ്ങിയവർ സംസാരിച്ചു.