മൂവാറ്റുപുഴ: അവകാശ ദിനത്തിന്റെ ഭാഗമായി സി.ഐ.ടി.യു മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിലേയ്ക്ക് മാർച്ച് നടത്തി. സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്റ് പി.എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം.എ. സഹീർ അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി സി.കെ. സോമൻ, പി.എം ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു. ലേബർകോഡ് പിൻവലിക്കുക, സ്വകാര്യവത്കരണവും ആസ്തിവില്പനയും ഉപേക്ഷിക്കുക, മിനിമം വേതനം 26,000 രൂപയാക്കുക, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.