paravur-block

പറവൂർ: പറവൂർ ബ്ലോക്ക് പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി ദേശീയ മത്സ്യകർഷകദിനം ആചരിച്ചു. ഓരുജല കർഷകൻ അലക്സ് മാത്യു, ചെമ്മീൻ മത്സ്യകർഷകൻ കെ.എം. വർഗീസ്, ബയോഫ്ലോക് കർഷകൻ കെ.പി. സജീവ്, ഒരു നെല്ലും ചെമ്മീനും കർഷകൻ സി.കെ. ദാമോദരൻ എന്നിവരെ ആദരിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് ഉദ്ഘാടനം ചെയ്തു. കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ ലീനാ വിശ്വൻ, രശ്മി അനിൽകുമാർ, എം.എസ്. രതീഷ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ടി.എ. ഫസീറ മോൾ, പ്രൊജക്ട് കോ ഓർഡിനേറ്റർ എ.ബി. സൂര്യ തുടങ്ങിയവർ സംസാരിച്ചു.