വൈപ്പിൻ: ചെറായി മനയത്തുകാട് ഗ്രാമീണവായനശാലയുടെ ആഭിമുഖ്യത്തിൽ പി.എൻ. പണിക്കർ, ഐ.വി. ദാസ് എന്നിവരുടെ അനുസ്മരണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം ടി.ആർ. വിനോയ് കുമാർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എ.എസ്. ദിനേശ് അദ്ധ്യക്ഷത വഹിച്ചു. ടി.കെ ആനന്ദൻ, എൻ.എ. രാജു, പ്രസീത ബാബു, വി.കെ. സിദ്ധാർത്ഥൻ, കെ.പി. അനീഷ് എന്നിവർ സംസാരിച്ചു.