മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ദേശീയ മത്സ്യകർഷക ദിനാചരണം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോസി ജോളി അദ്ധ്യക്ഷത വഹിച്ചു. മികച്ച മത്സ്യ കർഷകരായ സി.പി. അബ്രാഹാം, വി.പി. നൗഷാദ് എന്നിവരെ ആദരിച്ചു. ഫിഷറീസ് ഓഫീസർ ചിപ്പി ഖാദർ, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ എ.ജി. രതി, ആരക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാൻസി മാത്യു, മേഴ്സി ജോർജ്, ബെസ്റ്റിൻ ചേറ്റൂർ, സാറാമ്മ ജോൺ, രമ രാമകൃഷ്ണൻ, അഡ്വ. ബിനി ഷൈമോൾ, എം.എ റിയാസ്ഖാൻ, ഷിവാഗോ തോമസ്, ഒ.കെ. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.