പറവൂർ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ ജനവിരുദ്ധ നയങ്ങൾക്കെതിരെ അവകാശ ദിനാചരണത്തിന്റെ ഭാഗമായി സി.ഐ.ടി.യു പറവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയിൻ പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ശർമ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി.കെ. സുരേന്ദ്രൻ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ടി.ആർ. ബോസ്, കെ.കെ. പൗർണമി, സി.എ. രാജീവ്, എ. അരുൺകുമാർ, പി.ആർ. പ്രസാദ് എന്നിവർ സംസാരിച്ചു.