congress-chendamangalam

പറവൂർ: പൊതുശ്മശാനം തുറക്കുക, വികസനമുരടിപ്പ് അവസാനിപ്പിക്കുക, നികുതി വർദ്ധനവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് മനോഹർ അദ്ധ്യക്ഷനായി. കെ.പി. ധനപാലൻ, കെ. ശിവശങ്കരൻ, ഫ്രാൻസിസ് വലിയപറമ്പിൽ, പി.എ. ഹരിദാസ്, പി.വി. മണി തുടങ്ങിയവർ സംസാരിച്ചു.