ആലുവ: ആലുവ നഗരസഭ പരിധിയിൽ ദേശീയ ആരോഗ്യ മിഷന്റെ കീഴിൽ കാരുണ്യ പദ്ധതിയിൽപ്പെടുത്തി ഹോമിയോ ഡിസ്പൻസറി സർക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
നിയമസഭയിൽ അൻവർ സാദത്ത് എം.എൽ.എയുടെ സബ് മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ഹോമിയോ ഡിസ്‌പെൻസറി എന്നത് സർക്കാരിന്റെ പ്രഖാപിത ലക്ഷ്യമാണ്. അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ആലുവയിൽ നിലവിൽ ഹോമിയോ ഡിസ്‌പെൻസറി അനുവദിക്കണമെന്ന ആവശ്യം പലവട്ടം നിയമസഭയിൽ ഉന്നയിക്കുകയും മന്ത്രിക്ക് കത്തെഴുതി ആവശ്യപ്പെട്ടതാണെന്നും അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു.