മട്ടാഞ്ചേരി : ലഹരി ആംപ്യൂളുകൾ കടത്തിയ കേസിൽ യുവാവിന് കഠിന തടവും പിഴയും. നായരമ്പലം പാരിക്കുഴി വീട്ടിൽ അജയകുമാർ (30 )നെയാണ് അഡീ. സെഷൻസ് കോടതി ജഡ്ജി വി.പി.എം സുരേഷ് ബാബു ശിക്ഷിച്ചത്. 12 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. 72 ബുപ്രിനോർഫിൻ ആംപ്യൂളുകൾ കടത്തി കൊണ്ടുവന്നതിനാണ് ശിക്ഷ. 2016 ഏപ്രിൽ 18 നാണ് സംഭവം. നായരമ്പലം നെടുങ്ങാട്ടേക്ക് സമീപത്ത് വച്ചാണ് പ്രതിയെ പിടികൂടുന്നത്.കൊച്ചി സർക്കിൾ ഇൻസ്പെക്ടറായിരുന്ന ടി. എം. മജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടി കൂടിയത്.