ചോറ്റാനിക്കര: കർഷക തൊഴിലാളി യൂണിയൻ മുളന്തുരുത്തി വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൃഷി നടത്തുന്നതിന്റെ ആദ്യ ഘട്ടമായി പയർ കൃഷിയുടെ വിത്തു നടീൽ ഉദ്ഘാടനം യൂണിയൻ ജില്ലാ ജോ. സെക്രട്ടറി പി.കെ. സുബ്രഹ്മണ്യൻ നിർവഹിച്ചു. ഉദ്ഘാടന യോഗത്തിൽ യൂണിയൻ വില്ലേജ് കമ്മിറ്റി പ്രസിഡന്റ് ബിനു കെ. ബേബി അദ്ധ്യക്ഷനായി. സെക്രട്ടറി എം.ടി. ഹരിദാസ്, സി.പി.എം മുളന്തുരുത്തി ലോക്കൽ സെക്രട്ടറി പി.ഡി രമേശൻ, യൂണിയൻ ജില്ലാ കമ്മിറ്റി അംഗം മിനി അജിത്ത്, ഏരിയാ കമ്മിറ്റി പ്രസിഡന്റ് സി.ആർ. ഷാനവാസ്, പഞ്ചായത്ത് പാർലമെന്ററി പാർട്ടി നേതാവ് ലിജോ ജോർജ്, വാർഡ് മെമ്പർ മഞ്ജു അനിൽകുമാർ, സി.ഐ.ടി.യു ഏരിയ ജോ.സെക്രട്ടറി പി.എൻ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.