കാലടി: കാലടി ശ്രീശങ്കര കോളേജിലെ പെൺകുട്ടികളുടെ ചിത്രം അശ്ലീല സൈറ്റുകളിൽ പോസ്റ്റ് ചെയ്തെന്ന പരാതിയിൽ പ്രതിയായ രോഹിത്തിനെ കാലടി പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചതിൽ ജനകീയ രോഷം ശക്തം. വിവിധ സംഘടനകൾ ശ്രീ ശങ്കരാ കോളേജിൽ പ്രതിഷേധ പ്രകടനം നടത്തി. ഇന്ന് രാവിലെ 10ന് കാലടി പൊലീസ് സ്റ്റേഷനിലേക്ക് കെ.എസ്.യു വിന്റെ നേതൃത്വത്തിൽ മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.