school-

പറവൂർ: പറവൂർ ഉപജില്ലാതല വിദ്യാരംഗവും ശില്പശാലയും കേരള സംഗീതനാടക അക്കാദമി അവാർഡ് ജേതാവ് കാഥികൻ വിനോദ്കുമാർ കൈതാരം ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ നിഖിത ശശി അദ്ധ്യക്ഷയായി. ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ഹൈഡ്മിസ്ട്രസ് വി.കെ. സലീല, കെ.ടി. ഡയാന, കൺവീനർ എം.ജെ. ദിവ്യനിഷി, ടി.എസ്. ശ്രീനന്ദ, എയ്ഞ്ചൽ മരിയ എന്നിവർ സംസാരിച്ചു. ടി.ജെ. വർഗീസ് ശില്പശാല നയിച്ചു.