ആലുവ: ഉത്സവപറമ്പിലുണ്ടായ സംഘർഷത്തിനും പൊലീസ് ലാത്തിച്ചാർജിനും പിന്നാലെ തിരുവാല്ലൂരിൽ യുവാവ് ആത്മഹത്യ ചെയ്ത കേസിൽ ആലങ്ങാട് ഗ്രാമ പഞ്ചായത്ത് മെമ്പർ വിജി സുരേഷിനെതിരെ എടുത്ത കള്ളക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.പി.ജെ.എസ് മഹിളാ സമാജം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവയിൽ എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തി. ബി.പി.ജെ.എസ് മുൻ സംസ്ഥാന പ്രസിഡന്റ് രാജു കുബ്ലാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിന്ദു ശിവശങ്കരൻ അദ്ധ്യക്ഷയായി.
അതേസമയം, യുവാവ് ആത്മഹത്യ ചെയ്ത കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ ആലുവ എസ്.പി ഓഫീസിലേക്ക് നടത്തിയ ജനകീയ മാർച്ച് ജില്ലാ പ്രസിഡന്റ് കെ.എച്ച്. സദക്കത്ത് ഉദ്ഘാടനം ചെയ്തു. പൊലീസ് സ്റ്റേഷന് മുന്നിൽ മാർച്ച് തടഞ്ഞു.