കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇടനിലക്കാരൻ പി. സതീഷ്‌കുമാറിന്റെ ജാമ്യഹർജി ഹൈക്കോടതി വിധിപറയാൻ മാറ്റി. പ്രതിപ്പട്ടികയിലുള്ള പി.ആർ. അരവിന്ദാക്ഷൻ, സി.കെ. ജിൽസ് എന്നിവരുടെ ജാമ്യ ഹർജികൾ ജസ്റ്റിസ് സി.എസ്. ഡയസിന്റെ ബെഞ്ച് പിന്നീട് പരിഗണിക്കാൻ മാറ്റുകയും ചെയ്തു. പ്രതികൾക്ക് കള്ളപ്പണം വെളുപ്പിക്കലിൽ നേരിട്ടും അല്ലാതെയും പങ്കുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു ഇ.ഡിയുടെ വാദം.