cusat

കൊച്ചി: കൊച്ചി സർവകലാശാലയിലെ കുഞ്ഞാലി മരയ്ക്കാർ സ്‌കൂൾ ഒഫ് മറൈൻ എൻജിനിയറിംഗിലെ (കെ.എം.എസ്.എം.ഇ) 17-ാമത് ബാച്ച് ബി. ടെക്ക് വിദ്യാർത്ഥികളുടെ ബിരുദദാന സമ്മേളനം സംഘടിപ്പിച്ചു. മുംബയ് എം.എം.എസ് മാരിടൈം (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ ഡോ. സഞ്ജയ് ഭവ്‌നാനി മുഖ്യാതിഥിയായി. കൊച്ചി മെർക്കാന്റൽ മറൈൻ ഡിപ്പാർട്ട്‌മെന്റ് ഇ ആൻഡ് എ.എസ്-കം-ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ടെക്ക്) വി.വി. പോൾ സംബന്ധിച്ചു. കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ.ഡോ.പി.ജി. ശങ്കരൻ, കേഡറ്റുകൾക്ക് മെറിറ്റും കോഴ്‌സ് സർട്ടിഫിക്കറ്റും കൈമാറി. ഡോ.ശിവാനന്ദൻ ആചാരി, പ്രൊഫ.ആർ. വേണുഗോപാൽ, ഡോ.കെ.എ. സൈമൺ, പ്രൊഫ. ജിസ് ജോർജ് എന്നിവർ സംസാരിച്ചു.