കോതമംഗലം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സി.ഐ.ടി.യു കോതമംഗലം ഏരിയ കമ്മിറ്റി പ്രതിഷേധ മാർച്ചും ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ ധർണയും നടത്തി. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം എം.പി ഉദയൻ ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് കെ.എം ബഷീർ അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി സി.പി.എസ്. ബാലൻ, എം.എസ്. ശശി, എ.ബി ശിവൻ, ജോഷി അറക്കൽ, കെ.സി. മാത്യു, ടി.എം. എബി, സി. എസ്. ജോണി എന്നിവർ നേതൃത്വം നൽകി.