കൊച്ചി: വടുതല പള്ളിക്കാവ് ദേവീക്ഷേത്രത്തിൽ 16മുതൽ ആഗസ്റ്റ് 16വരെ രാമായണമാസം ആചരിക്കും. മേൽശാന്തി മരുതൂർക്കരമന വിനോദ് നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ദിവസവും രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം തുടർന്ന് അർ.എൽ.വി രമേശ് സുന്ദറിന്റെ നേതൃത്വത്തിൽ രാമായണ പാരായണം, വൈകിട്ട് 7ന് ഭഗവതിസേവ, പ്രസാദ വിതരണം എന്നിവയുണ്ടാകും. ആഗസ്റ്റ് 17ന് രാവിലെയും വൈകിട്ടും പ്രത്യേക ദീപാരാധനയും ഉണ്ടാകുമെന്ന് ദേവസ്വം ട്രസ്റ്റ് സെക്രട്ടറി കെ.വി. വിജയകുമാർ അറിയിച്ചു.