ആലുവ: ആലുവ യു.സി കോളേജിൽ ജൂലായ് മീറ്റ് പൂർവവിദ്യാർഥി സംഗമം 13ന് രാവിലെ 10 മണിക്ക് എം.ബി.എ കോൺഫറൻസ് ഹാളിൽ നടക്കും. പൈ ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാനും (യു.എ.ഇ) പൂർവവിദ്യാർഥിയുമായ ഗോപാൽ പൈ മുഖ്യാതിഥിയായിരിക്കും. ജൂലൈ അവധിക്കാലത്ത് നാട്ടിലെത്തുന്ന പ്രവാസികളായ പൂർവ വിദ്യാർത്ഥികൾക്കൊപ്പം നാട്ടിലുള്ളവരും സംഗമത്തിൽ പങ്കെടുക്കും. ഫോൺ: 9447293764