ആലുവ: തകർന്ന് തരിപ്പണമായ പെരുമ്പാവൂർ ദേശസാത്കൃത റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കുട്ടമശേരിയിൽ സംഘടിപ്പിച്ച റോഡ് ഉപരോധം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.എ. മുജീബ് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, ബാബു പുത്തനങ്ങാടി, പി.വി. എൽദോ, ബാബു കൊല്ലംപറമ്പിൽ, സി.എം. അഷറഫ്, എ.എ. മാഹിൻ, ലിസി സെബാസ്റ്റ്യൻ, പി.എ. മൂസാക്കുട്ടി, ഷംസുദ്ദീൻ കിഴക്കേടത്ത്, ചെന്താര അബു, മുഹമ്മദ് ഷഫീഖ്, ആർ. രഹൻരാജ്, നസീർ ചുവന്നിക്കര, പി.കെ. രമേശ്, കെ.പി. സിയാദ്, കെ.എച്ച്. ഷാജി തുടങ്ങിയവർ സംസാരിച്ചു.