cial

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി അതിവേഗ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചു. ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലുകളുടെ പാർക്കിംഗ് ഏരിയകളിൽ

60 കിലോവാട്ട് ഇ.വി ഡി.സി ഫാസ്റ്റ് ചാർജറുകളുടെ രണ്ട് യൂണിറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഓരോന്നിലും ഒരേസമയം നാല് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാം.

ചാർജ് മോഡ് എന്ന ആപ്പ് മുഖേന വാഹനങ്ങൾ ചാർജ് ചെയ്യാനും തുക അടയ്‌ക്കാനും ഉപഭോക്താക്കൾക്ക് താല്പര്യമുള്ള പ്ലാനുകൾ തെരഞ്ഞെടുക്കാനും കഴിയും.

ഇ.വി ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ പരിസ്ഥിതിയോടുള്ള ഉത്തരവാദിത്വം വളർത്തി വിമാനത്താവള അനുഭവം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.