കരുമാല്ലൂർ: ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിന് മുന്നോടിയായി എസ്.എൻ.ഡി.പി യോഗം കരുമാല്ലൂർ 166-ാം നമ്പർ ശാഖയിൽ സ്വാഗതസംഘം രൂപീകരിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ചെയർമാൻ ടി. പി. രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സി. ആർ. മോഹനൻ അദ്ധ്യക്ഷനായി. യൂണിയൻ കൗൺസിലർ പി. വി. ഷാജി, ശാഖാ കൺവീനർ ടി. ആർ. അരുഷ്, മാനേജിംഗ് കമ്മിറ്റി അംഗം ടി. ബി. ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ എം. ജി. ഗിനിഷ്, ടി.പി. സുധി, കെ. ആർ. രാജേഷ്, സി.കെ. ബാബു, ടി. എം. ശിവദാസൻ, കുടുംബ യൂണിറ്റ് കൺവീനർമാരായ ടി. എസ്. അജയകുമാർ, വൃന്ദ മുരളി എന്നിവർ പങ്കെടുത്തു. സ്വാഗത സംഘം കൺവീനറായി കെ. എസ്. തമ്പിയും ജോയിന്റ് കൺവീനർ ആയി സി. കെ. ബാബുവും തിരഞ്ഞെടുക്കപ്പെട്ടു. ആഗസ്ത് 4ന് പതാകദിനം ആചരിക്കും. 12ന് വൈകിട്ട് ആലുവ അദ്വൈതാശ്രമത്തിൽ നിന്ന് ആരംഭിക്കുന്ന ദിവ്യജ്യോതിക്ക് സ്വീകരണം നൽകും. 17ന് വൈകിട്ട് തട്ടാംപടിയിൽ ഘോഷയാത്രയ്ക്ക് വരവേൽപ്പ് നൽകും. 20 ന് വൈകിട്ട് പറവൂർ പട്ടണത്തിൽ നടക്കുന്ന ജയന്തി മഹാ ഘോഷയാത്രയിൽ ശാഖയിലെ മുഴുവൻ കുടുംബങ്ങളും പങ്കെടുക്കും.