hajj

നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന നെടുമ്പാശേരി വിമാനത്താവളം വഴി യാത്ര തിരിച്ച ആദ്യ ഹജ്ജ് തീർത്ഥാടക സംഘം തിരിച്ചെത്തി. രാവിലെ 10.25ന് നെടുമ്പാശേരിയിലെത്തിയ തീർത്ഥാടക സംഘത്തെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ വരവേറ്റു. സൗദി എയർലൈൻസ് വിമാനത്തിൻ 257 ഹാജിമാരാണ് ഉണ്ടായിരുന്നത്. ഹജ്ജ് കമ്മിറ്റി മെമ്പർ സഫർ ഖയാലിന്റെ നേതൃത്വത്തിൽ തൊടിയൂര് മുഹമ്മദ് കുഞ്ഞ് മൗലവി, മുസമ്മിൽ ഹാജി, കോ ഓഡിനേറ്റർ ടി.കെ. സലിം, ഹൈദ്രോസ് ഹാജി, ജംഷീദ് ഷാജഹാൻ, എൻ.പി. അൻസാരി എന്നിവർ ഉണ്ടായിരുന്നു. ഇന്ന് പുലർച്ചെ 1.15ന് നുള്ള വിമാനത്തിൽ ഹാജിമാരുടെ രണ്ടാമത്തെ തീർത്ഥാടക സംഘമെത്തും. 16 വിമാനത്തിലായിട്ടാണ് കൊച്ചിയിൽ നിന്ന് പോയ ഹാജിമാർ തിരിച്ചെത്തുന്നത്. 21ന് അവസാന വിമാനമെത്തും. മൊത്തം 4478 ഹാജിമാരാണ് കൊച്ചിയിൽ നിന്ന് യാത്ര തിരിച്ചത്‌.