കൊച്ചി: സി.ഐ.ടി.യു അവകാശദിനം ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 14 കേന്ദ്രങ്ങളിൽ കേന്ദ്ര ഗവ. ഓഫീസുകളിലേയ്ക്ക് മാർച്ച് സംഘടിപ്പിച്ചു. ലേബർകോഡ് പിൻവലിക്കുക, സ്വകാര്യവത്കരണവും ആസ്തി വിൽപനയും ഉപേക്ഷിക്കുക, 26000 രൂപ മിനിമംവേതനം നിശ്ചയിക്കുക, കരാർ തൊഴിലുകൾ സംരക്ഷിക്കുകയും തുല്യജോലിക്ക് തുല്യവേതനം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. കോലഞ്ചേരി ബി.എസ്.എൻ.എൽ ഓഫീസ് മാർച്ച് ദേശീയ സെക്രട്ടറി ദീപ കെ.രാജൻ ഉദ്ഘാടനം ചെയ്തു. എം.എൻ.മോഹനൻ അദ്ധ്യക്ഷനായി. കെ.കെ.ഏല്യാസ്, എൻ.കെ.ജോർജ്ജ്, എം.വൈ.കുര്യാച്ചൻ, പി.ടി.അജിത് എന്നിവർ സംസാരിച്ചു. എറണാകുളം ബ്രോഡ്‌വേ പോസ്റ്റ് ഓഫീസിലേക്കുള്ള മാർച്ച് ബെഫി ദേശീയ പ്രസിഡന്റ് എസ്.എസ്. അനിൽ ഉദ്ഘാടനം ചെയ്തു. എം. ഇബ്രാഹിംകുട്ടി അദ്ധ്യക്ഷനായി. കെ.എം.അഷറഫ്, പി.എം. ഹാരിസ്, ഡി. രഘുനാഥ് പനവേലി എന്നിവർ സംസാരിച്ചു. പറവൂർ മെയിൻ പോസ്റ്റ് ഓഫീസ് മാർച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ശർമ്മയും കളമശേരി ബി.എസ്.എൻ.എൽ ഓഫീസ് മാർച്ച് ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരനും ഉദ്ഘാടനം നിർവഹിച്ചു. തൃപ്പൂണിത്തുറയിൽ ജോൺ ഫെർണാണ്ടസും ഇടപ്പള്ളിയിൽ സി.കെ. പരീതും ആലുവയിൽ സി.കെ. മണിശങ്കറും മട്ടാഞ്ചേരിയിൽ കെ.വി.മനോജും പള്ളുരുത്തിയിൽ സി.ഡി. നന്ദകുമാറും പെരുമ്പാവൂരിൽ എ.പി. ലൗലിയും കോതമംഗലത്ത് എം.പി. ഉദയനും പിറവത്ത് കെ.എ.അലി അക്ബറും മുവാറ്റുപുഴയിൽ പി.എസ്.മോഹനനും അങ്കമാലിയിൽ എ.ജി. ഉദയകുമാറും മാർച്ച് ഉദ്ഘാടനം ചെയ്തു.