ആലുവ: കളമശേരി നിയോജകമണ്ഡലത്തിൽ മന്ത്രി പി. രാജീവ് നടപ്പാക്കുന്ന 'കൃഷിക്കൊപ്പം കളമശേരി' പദ്ധതിയുടെ ഭാഗമായി മുപ്പത്തടം സഹകരണ ബാങ്ക് മില്ലറ്റ് കൃഷി നടപ്പാക്കും. ബാങ്ക് സ്വന്തം നിലയിലും സഹകാരികളുടെ കൃഷിയിടങ്ങളിലും ഗ്രൂപ്പ് അടിസ്ഥാനത്തിലും കൃഷി ചെയ്യും. റാഗി, തിന, ചാമ, കമ്പം തുടങ്ങിയവയാണ് കൃഷി ചെയ്യാൻ ഉദ്ദ്യേശിക്കുന്ന വിളകൾ. നാളെ രാവിലെ ഒമ്പതിന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ സംബന്ധിക്കും.കൃഷി ഓഫീസർ നൈമ നൗഷാദ് അലി, എം.പി. വിജയൻ, നാസർ മഠത്തിൽ, നിഷിൽ എന്നിവർ ക്ലാസെടുക്കും.