dileep

കൊച്ചി: പന്ത്രണ്ടര കിലോ കഞ്ചാവുമായി ഒഡീഷാ സ്വദേശികളെ പോണേക്കര-മീൻചിറ ഭാഗത്ത് നിന്ന് എളമക്കര പൊലീസ് പിടികൂടി. ഒഡീഷ രുഗുമു വില്ലേജിൽ ഡാക്കോ നായിക് (39), ഗംഗോപൂർ വില്ലേജ് സ്വദേശി ദിലീപ് (34) എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷ്ണർ എസ്. ശ്യാം സുന്ദറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷ്ണർ കെ.എസ്. സുദർശന്റെ നിർദ്ദേശപ്രകാരം എസ്.എച്ച്.ഒ സജീവ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ മനോജ്, രാജേഷ് കെ. ചെല്ലപ്പൻ, എസ്.സി.പി.ഒ പ്രഭലാൽ, അനീഷ്, രാജേഷ്. സി.പി.ഒ ഷൈജു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.