nreg

മൂവാറ്റുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ പായിപ്ര വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പായിപ്ര പഞ്ചായത്ത് ഓഫീസ് മുന്നിൽ ധർണ നടത്തി. പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനവും സമർപ്പിച്ചു. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ മൂവാറ്റുപുഴ ഏരിയ സെക്രട്ടറി സജി ജോർജ് ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് എം.എ. നൗഷാദ് അദ്ധ്യക്ഷനായി. വില്ലേജ് സെക്രട്ടറി ഭവാനി ഉത്തരൻ, ഇ.എ. ഹരിദാസ്, സ്മിത ദിലീപ്, എ.ടി. സുരേന്ദ്രൻ, ജയശ്രീ ശ്രീധരൻ, റെജീന ഷിഹാജ്, സി.പി. റഫീഖ് എന്നിവർ സംസാരിച്ചു.