മൂവാറ്റുപുഴ: പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ ഓൾ ഇന്ത്യ ഹോമിയോ മെഡിക്കൽ അസോസിയേഷന്റെയും മൂവാറ്റുപുഴ ആസ്കോ ഡയഗ്നോസ്റ്രിക് സെന്ററിന്റെയും സഹകരണത്തോടെ നാളെ രാവിലെ 10മുതൽ ഉച്ചക്ക് 12.30 വരെ ലൈബ്രറിഹാളിൽ സൗജന്യ മെഡിക്കൽക്യാമ്പും രക്തപരിശോധന ക്യാമ്പും നടത്തുന്നു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.എ. റിയാസ്ഖാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് എം.ജി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനാകും. മുൻ പഞ്ചായത്ത് പ്രസിഡന്റ് പായിപ്ര കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും. ഡോ.നൂഹ് മുഹമ്മദ് ക്ലാസെടുക്കും.