കൊച്ചി: കളമശേരി ഗവൺമെന്റ് ഐ.ടി.ഐ ക്യാമ്പസിൽ മൂന്ന് ദിവസമായി നടന്ന ഇന്റ‌ർ ഐ.ടി.ഐ കലോത്സവത്തിൽ കഴക്കൂട്ടം ഗവ. വനിത ഐ.ടി.ഐക്ക് ഓവറോൾ കിരീടം. 50 പോയിന്റ് നേടിയാണ് ടീം ചാമ്പ്യന്മാരായത്. രണ്ടാം സ്ഥാനം 38 പോയിന്റുമായി ഗവ. ഐ.ടി.ഐ ചാക്കയും കരസ്ഥമാക്കി. തിരക്കഥാകൃത്ത് പി.വി. ഷാജികുമാർ സമ്മാന വിതരണ നടത്തി.