sreenarayana

22 ന് മേഖലാ ഓഫീസ് ഉദ്ഘാടനം

കൊച്ചി: പഠനം പാതിവഴിയിൽ നിറുത്തിയവർക്ക് ബിരുദ, ബിരുദാനന്തര മോഹങ്ങൾ പൂർത്തീകരിക്കാൻ വഴിയൊരുക്കി കോഴ്സുകളുമായി ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി. യൂണി. മേഖലാ ഓഫീസ് തിങ്കളാഴ്ച മുതൽ തൃപ്പൂണിത്തുറയിൽ ഔദ്യോഗികമായി പ്രവർത്തനമാരംഭിക്കും. കോട്ടയം, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളാണ് തൃപ്പൂണിത്തുറ ഗവ. കോളേജിലെ റീജിയണൽ സെന്ററിന് കീഴിലുള്ളത്. ജില്ലയിൽ മഹാരാജാസ് കോളേജിലും പെരുമ്പാവൂർ ശ്രീശങ്കര വിദ്യാപീഠം കോളേജിലുമാണ് ശനി, ഞായർ ദിനങ്ങളിൽ കോൺടാക്ട് ക്ളാസുകൾ. കോളേജ് അദ്ധ്യാപകർ, റിട്ട.അദ്ധ്യാപകർ, നെറ്റ് യോഗ്യതയുള്ളവർ തന്നെയാണ് ക്ളാസുകളെടുക്കുക. 2000ഓളം പഠിതാക്കളുള്ള മഹാരാജാസാണ് പഠനകേന്ദ്രങ്ങളിൽ സംസ്ഥാനത്ത് മുന്നിൽ.

 18 കോഴ്സുകൾ

ബിരുദത്തിന് ബി.എ, ബി.ബി.എ., ബി​.സി​.എ, ബികോമുകൾക്കായി 16 കോഴ്സുകളും ബിരുദാനന്തര ബിരുദത്തിന് 12 കോഴ്സുകളുമാണ് ഇപ്പോഴുള്ളത്. ഇതിൽ ഒമ്പതും എം.എ. കോഴ്സുകളാണ്. ഡിപ്ളോമ, സർട്ടിഫി​ക്കറ്റ് കോഴ്സുകൾ ഈ വർഷം തന്നെ ആരംഭി​ക്കും. ബി​.എസ്.സി​. കോഴ്സുകളും ആലോചനയി​ലുണ്ട്.

 നാലു വർഷ ബിരുദം

4 വർഷ ബിരുദ ഘടനയ്ക്ക് യുജിസിയുടെ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റിയാണ് ശ്രീനാരായണഗുരു യൂണി​വേഴ്സി​റ്റി​. മൂന്നാം വർഷം എക്സി​റ്റ് ഓപ്ഷനോടെ ആറ് നാലുവർഷ കോഴ്സുകളുണ്ട്. പ്ളസ് ടൂക്കാർക്ക് ഏത് ഡി​ഗ്രി​ക്കും ഡി​ഗ്രി​ക്കാർക്ക് ഏത് പി​.ജി​ക്കും അപേക്ഷി​ക്കാം. ഓൺലൈനി​ലാണ് അപേക്ഷി​ക്കേണ്ടത്. അവസാന തീയതി ജൂലായ് 31. ഫീസും ഓൺ​ലൈൻ ഓപ്ഷൻ മാത്രമേയുള്ളൂ.

സെമസ്റ്റർ ഫീസ്

4/3 വർഷ ബി​.എ, ബി​കോം : ₹ 2860

4/3 വർഷ ബി​.ബി​.എ : ₹ 3660- ₹4660

എം.എ./എം.കോം : ₹3500

പ്രവേശനസമയത്ത് അടക്കേണ്ട ഫീസ് (ആദ്യസെമസ്റ്റർ ഫീസ് ഉൾപ്പടെ)

ബി.എ ₹4530
ബി.കോം ₹4530
ബി.ബി.എ ₹5330
ബി.സി.എ ₹6330
എം.എ, എം.കോം ₹5270

 പ്രോഗ്രാമുകളും പാഠ്യപദ്ധതിയും

പ്രവേശന യോഗ്യതയിൽ മിനിമം മാർക്ക് , ടി​.സി​. നിർബന്ധമല്ല.

ജോലിയുള്ളവർക്കും പ്രായഭേദമന്യേ പ്രവേശനം നേടാം.

 സിലബസും പ്രോസ്‌പെക്ടസും വെബ്‌സൈറ്റിലുണ്ട്. www.sgou.ac.in.

 ആദ്യ സെമസ്റ്ററിലെ ഫീസ് അപേക്ഷയോടൊപ്പം ഓൺലൈനായി അടയ്ക്കണം.

അർഹരായവർക്ക് ഫീസ് ഇളവ് ലഭിക്കും.

മറ്റ് സർവകലാശാലകളിൽ പഠിക്കുന്നവർക്കും കോഴ്സുകൾ ചെയ്യാം.

വർഷം രണ്ട് സെമസ്റ്റർ വീതമാണ് കോഴ്സുകൾ.

• ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ജില്ലാ കേന്ദ്രം

തൃപ്പൂണിത്തുറ ഗവ.ആർട്‌സ് കോളേജ്. ഫോൺ : 0484 2927436.

വിവരങ്ങൾക്കും സംശയനിവാരണത്തിനും:

ഈ-മെയിൽ : admission@sgou.ac.in
ഫോൺ: 9188909901, 9188909902