മൂവാറ്റുപുഴ: സർവീസിൽ നിന്ന് വിരമിക്കുന്ന ബി.എസ്.എൻ.എൽ ജീവനക്കാരനും ബി.എസ്.എൻ.എൽ എംപ്ലോയിസ് യൂണിയൻ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്ന കെ.മോഹനന് നാളെ ഉച്ചകഴിഞ്ഞ് 2.30ന് മൂവാറ്റുപുഴ എസ്തോസ് ഭവൻ ഓഡിറ്റോറിയത്തിൽവച്ച് യാത്ര അയപ്പ് നൽകും. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ യോഗം ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു ഏരിയ സെക്രട്ടറി സി.കെ. സോമൻ അദ്ധ്യക്ഷനാകും. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ,​ സി.പി.എം ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രൻ,​ ബി.എസ്.എൻ.എൽ.ഇ.യു ജില്ലാസെക്രട്ടറി പി.എ. ബാബു,​ കെ.എം.രാജ് മോഹൻ എന്നിവർ സംസാരിക്കും.