keralacongress

മൂവാറ്റുപുഴ: രണ്ടാം പിണറായി സർക്കാർ സമ്പൂർണ പരാജയമാണെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ അഡ്വ. പി.സി. തോമസ് പറഞ്ഞു. മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന കേരളാ കോൺഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ നിന്ന് വിജയിച്ച കെ. ഫ്രാൻസിസ് ജോർജ് എം.പിക്ക് സ്വീകരണം നൽകി. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ഷൈസൺ പി. മാങ്ങഴ അദ്ധ്യക്ഷനായി. മുൻ മന്ത്രി ടി.യു. കുരുവിള, ഷിബു തെക്കുംപുറം, ജോസ് വള്ളമറ്റം, പായിപ്ര കൃഷ്ണൻ, എൻ.ജെ. ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.

..