sn

കൊച്ചി: രണ്ടുവർഷത്തെ കാത്തിരിപ്പിന് ശേഷം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ എറണാകുളം മേഖലാ ഓഫീസ് ഔദ്യോഗി​കമായി​ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി പി.രാജീവാണ് 22ന് ഉച്ചയ്ക്ക് 2.30 ന് തൃപ്പൂണിത്തുറ മേക്കര, ഗവ.കോളേജിൽ ഉദ്ഘാടനം നിർവഹിക്കും. ഹൈബി ഈഡൻ എം.പി., കെ. ബാബു എം.എൽ.എ, മുനിസിപ്പൽ ചെയർപേഴ്സൺ രമ സന്തോഷ്, കൗൺസിലർ ഡി. അർജുനൻ തുടങ്ങിയവർ പങ്കെടുക്കും.

ഇന്ന് ഉച്ചയ്ക്ക് കോളേജ് സെമിനാർ ഹാളിൽ ചേരുന്ന ആലോചനായോഗം വൈസ് ചാൻസലർ പ്രൊഫ. വി.പി. ജഗതി രാജ് ഉദ്ഘാടനം
ചെയ്യും. 2022ലാണ് തൃപ്പൂണിത്തുറ ഗവ. കോളേജിൽ മേഖലാ ഓഫീസ് പ്രവർത്തനമാരംഭി​ച്ചത്.