കൊച്ചി: കടവന്ത്ര ദേവീക്ഷേത്രത്തിലെ രാമായണ മാസാചരണം 16 മുതൽ ആഗസ്റ്റ് 16 വരെ നടക്കും. 15ന് വൈകിട്ട് 6.30ന് ക്ഷേത്രം മേൽശാന്തി പ്രകാശ് സുബ്രഹ്മണ്യൻ നമ്പൂതിരി ഭദ്രദീപം തെളിക്കും. എല്ലാ ദിവസവും ഗണപതിഹോമം, രാമായണ പാരായണം, രാമായണ പ്രശ്‌നോത്തരി എന്നിവ നടക്കും. 21ന് രാവിലെ ആറിന് പുലിയന്നൂർ പ്രശാന്ത് നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ 108 നാളികേരത്തിന്റെ മഹാ അഷ്ടദ്രവ്യ ഗണപതി ഹോമവും കർക്കടകവാവ് ദിവസമായ ആഗസ്റ്റ് മൂന്നിന് രാവിലെ എട്ടുമുതൽ പിതൃനമസ്‌കാരവും, കൂട്ടനമസ്‌കാരവും നടത്തും. ആഗസ്റ്റ് 11ന് മേൽശാന്തിയുടെ മുഖ്യകാർമികത്വത്തിൽ നിറപുത്തരി മഹോത്സവവും 15ന് വൈകിട്ട് മൂന്നിന് രാമായണക്വിസ് മത്സരവും 16ന് രാവിലെ 6.30 മുതൽ കടവന്ത്ര എൻ.എസ്.എസ് വനിതാസമാജത്തിന്റെ ആഭിമുഖ്യത്തിൽ സമ്പൂർണ രാമായണ പാരായണവും നടക്കും.