dharna

അങ്കമാലി: ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും അങ്കമാലി താലൂക്കാശുപത്രിയിലെ ഡയാലിസിസ് സെന്റർ പ്രവർത്തനക്ഷമമാക്കാത്തതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുൻപിൽ സായാഹ്ന ധർണ നടത്തി. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ അദ്ധ്യക്ഷനായി. സെക്രട്ടറി സച്ചിൻ ഐ കുര്യാക്കോസ്, അനില ഡേവിഡ്, നഗരസഭ പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ്, രാഹുൽ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. നൂറ് കണക്കിന് രോഗികൾക്ക് ആശ്വാസമാകേണ്ട ഡയാലിസിസ് സെന്റർ പ്രവർത്തനം ആരംഭിക്കും വരെ പ്രതിഷേധം തുടരുമെന്ന് ഡി.വൈ,.എഫ്.ഐ പ്രസ്താവിച്ചു.