അങ്കമാലി: ഡിപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയും വനം വന്യജീവി വകുപ്പ് സോഷ്യൽ ഫോറസ്റ്റ് ഡിവിഷനും സംയുക്തമായി നടത്തിയ വന മഹോത്സവം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപെഴ്സൺ സിനി തോമസ് അദ്ധ്യക്ഷയായി. സ്റ്റുഡന്റ് ക്ലൈമറ്റ് കോൺഫറൻസ് മത്സര വിജയികൾക്ക് പ്രിൻസിപ്പൽ ഡോ.ജോണി ചാക്കോ മംഗലത്ത് ടോഫികൾ നൽകി. ഫോറസ്റ്ററി ക്ലബ് മദ്ധ്യമേഖല കൺസർവേറ്റർ സോഷ്യൽ ഫോറസ്റ്റ് ഇന്ദു വിജയൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർമാരായ അജിത, ഷൈൻ മാർട്ടിൻ, വനം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.