അങ്കമാലി: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ പാലിശേരി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിപ്പാലയിൽ പച്ചക്കറി കൃഷി ആരംഭിച്ചു. യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി. റെജീഷ് വിത്ത് പാകി ഉദ്ഘാടനം ചെയ്തു. യൂണിയൻ വില്ലേജ് പ്രസിഡന്റ് ടി. സോമൻ അദ്ധ്യക്ഷനായി. സി.പി.എം ലോക്കൽ സെക്രട്ടറി കെ.പി. അനീഷ് , കറുകുറ്റി സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ. ഗോപി, പി.പി. എൽദോ, ബൈജു പറപ്പിള്ളി, മേരി ആന്റണി, രനിത ഷാബു, പ്രകാശ് പാലാട്ടി, ബാബു ഡേവീസ്, എ.കെ. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.