തെക്കൻപറവൂർ: ഗാന്ധിജി മെമ്മോറിയൽ വായനശാലയുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ, തിരുനെല്ലൂർ കരുണാകരൻ അനുസ്മരണം വായനശാലാ ഹാളിൽ നടന്നു. പ്രസിഡന്റ് സി.വി. കുര്യാക്കോസ് അദ്ധ്യക്ഷതവഹിച്ചു. കവിയും സാഹിത്യകാരനുമായ അജികുമാർ നാരായണൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ.എം. ബെന്നി, ഡോ. ലൈജമ്മ, ജോസ് അൽഫോൺസ്, സാബു പൗലോസ്, പി. ഹീര എന്നിവർ പ്രസംഗിച്ചു.