muziris-

പറവൂർ: ജില്ലാ പഞ്ചായത്ത് ചേന്ദമംഗലം പാലിയം നടയിൽ മുസിരിസ് ടൂറിസം ഇൻഫർമേഷൻ സെന്ററും ടേക്ക് എ ബ്രേക്ക് പദ്ധതിയും തുടങ്ങും. കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് കെട്ടിടം നിർമ്മിക്കുന്നത്. നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വം അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് വി.യു. ശ്രീജിത്ത്, പഞ്ചായത്തംഗങ്ങളായ കെ.ആർ. പ്രേംജി, ദിവ്യ ഉണ്ണിക്കൃഷ്ണൻ, ബെന്നി ജോസഫ് , അസിസ്റ്റന്റ് എൻജിനിയർ അഞ്ജു കൃഷ്ണ എന്നിവർ പങ്കെടുത്തു.