hibinew
കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്സ് അസ്സോസിയേഷൻ (സിസിഒഎ) പ്രഥമ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എറണാകുളം ബോൾഗാട്ടി പാലസ് കൺവെൻഷൻ സെന്ററിൽ നടന്ന പൊതു സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: നിയമങ്ങൾ അതത് മേഖലകളിലുള്ള സംഘടനകളുമായി ചർച്ച ചെയ്തുവേണം നടപ്പാക്കാനെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി.സി.ഒ.എ) പ്രഥമ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അശാസ്ത്രീയമായ നിയമനിർമ്മാണങ്ങളും നിയമങ്ങളും അടിച്ചേൽപ്പിക്കുമ്പോൾ ബന്ധപ്പെട്ട മേഖലയിൽ ഉണ്ടാകുന്ന പ്രതിസന്ധി വലുതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സി.സി.ഒ.എ സംസ്ഥാന പ്രസിഡന്റ് ബിനു ജോൺ അദ്ധ്യക്ഷനായി.

ബി.ഒ.സി.ഐ പ്രസിഡന്റ് പ്രസന്ന പട്വർധൻ മുഖ്യപ്രഭാഷണം നടത്തി. ദേശീയസമിതി അംഗങ്ങളായ ബാബു പണിക്കർ, മനോജ് പടിക്കൽ, എസ്. പ്രശാന്തൻ, രാജു ഗരുഡ, എ.ജെ. റിയാസ് തുടങ്ങിയവർ സംസാരിച്ചു.