ആലുവ: ഫെഡറൽ ബാങ്ക് റിട്ട. ഓഫീസേർസ് ഫോറം 29-ാമത് ദേശീയ സമ്മേളനം 14ന് രാവിലെ 9.30ന് ആലുവ എഫ്.ബി.ഒ.എ ഹാളിൽ (പി.വി. മാത്യു മെമ്മോറിയൽ ഹാൾ) നടക്കും. സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നേരിട്ടും ഓൺലൈനായും 2,800 ഓളം അംഗങ്ങൾ പങ്കെടുക്കും.

ഫെഡറൽ ബാങ്ക് എം.ഡിയും ആൻഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ ശ്യാം ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും. ഓൾ ഇന്ത്യാ ബാങ്ക് പെൻഷനേഴ്‌സ് ആൻഡ് റിട്ടയറീസ് കോൺഫെഡറേഷൻ പ്രസിഡന്റ് കെ.വി. ആചാര്യ വിശിഷ്ടാതിഥിയായിരിക്കും. പ്രസിഡന്റ് കെ.ടി. തോമാച്ചൻ അദ്ധ്യക്ഷത വഹിക്കും. എഫ്.ബി.ആർ.ഒ.എഫ്, കലാസാംസ്‌കാരിക വേദിയായ 'സിംഫണി'ക്ക് തുടക്കം കുറിക്കും.