പറവൂർ: പറവൂർ മോഡൽ കരിയർ സെന്റർ സംഘടിപ്പിക്കുന്ന പ്രയുക്തി തൊഴിൽമേള 18ന് രാവിലെ പത്തിന് പറവൂർ ടൗൺ എംപ്ലോയ്മെന്റ് ഓഫീസിൽ നടക്കും. പത്താം ക്ലാസ്, പ്ലസ്ടു, ഡിഗ്രി, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. വിവിധ സ്വകാര്യ കമ്പനികളിലെ 400ലധികം ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടക്കുമെന്ന് ടൗൺ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.