കൊച്ചി: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലയിലെ ഓഫീസുകളിലേക്ക് ഒരുവർഷത്തെ പരിശീലനത്തിനായി കൊമേഴ്സ്യൽ അപ്രന്റീസുമാരെ നിയോഗിക്കുന്നു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഡി.സി.എ/ പി.ജി.ഡി.സി.എ/ തത്തുല്യയോഗ്യത. സ്റ്റൈപ്പെന്റ് പ്രതിമാസം 9000 രൂപ. പ്രായപരിധി 26 വയസ്. വാക്ക് ഇൻ ഇന്റർവ്യൂ 18ന് രാവിലെ 11ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ കടവന്ത്രയിലെ മേഖലാ ഓഫീസിൽ നടക്കും. വിശദവിവരങ്ങൾക്ക്: 0484 2207782, 9495600242. വെബ്സൈറ്റ്: www.kspcb.kerala.gov.in