കൊച്ചി: പൊലീസ് ഉദ്യോഗസ്ഥർക്ക് റെയിൻകോട്ടുകൾ വിതരണം ചെയ്ത് അമൃത ആശുപത്രി. അമൃതയും ഐ.എം.എ ഇടപ്പള്ളി ബ്രാഞ്ചും സംയുക്തമായാണ് ചേരാനല്ലൂർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് 40 റെയിൻകോട്ടുകൾ നൽകിയത്. അമൃത സ്‌കൂൾ ഒഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. ഗിരീഷ് കുമാർ. കെ.പിയിൽ നിന്ന് ചേരാനല്ലൂർ പൊലീസ് സ്റ്റേഷൻ അഡീഷണൽ എസ്.ഐ സാം ലെസ്‌ലി റെയിൻ കോട്ടുകൾ ഏറ്റുവാങ്ങി. ഐ.എം.എ ഇടപ്പള്ളി ബ്രാഞ്ച് പ്രസിഡന്റ് ഡോ. സക്കറിയ പോൾ, ഐ.എം.എ സംസ്ഥാന പ്രവർത്തക സമിതി അംഗം ഡോ. ശബരീഷ്, ഐ.എം.എ ഇടപ്പള്ളി ബ്രാഞ്ച് ട്രഷറർ ഡോ. അമൃതരാജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.