ph

കാലടി: വി​ദ്യാർത്ഥി​നി​കളുടെ ചിത്രം ഫേസ്ബുക്കി​ലെ അശ്ളീല ഗ്രൂപ്പി​ൽ പോസ്റ്റ് ചെയ്ത സംഭവത്തി​ൽ കാലടി​ ശ്രീശങ്കര കോളേജി​ലെ മുൻ എസ്.എഫ്.ഐ നേതാവ് മറ്റൂർ വട്ടപ്പറമ്പ് മാടശേരി​ൽ രോഹി​ത്തി​​നെ (24) പോക്സോ കേസ് ചുമത്തി വീണ്ടും​ അറസ്റ്റ് ചെയ്തു. പെൺ​കുട്ടി​കളുടെ പരാതി​യി​ൽ നി​സാര വകുപ്പുകൾ ചേർത്ത് സ്റ്റേഷൻ ജാമ്യത്തി​ൽ വി​ട്ടതിൽ പ്രതി​ഷേധം ഉയർന്നി​രുന്നു. ഇന്നലെ കെ.എസ്.യു പ്രവർത്തകർ പൊലീസ് സ്റ്റേഷനി​ലേക്ക് മാർച്ചും നടത്തി​.

എട്ട് വിദ്യാർത്ഥിനികളുടെ ചി​ത്രങ്ങളാണ് ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ രോഹി​ത് അശ്ളീല ഗ്രൂപ്പുകളി​ൽ പോസ്റ്റ് ചെയ്തത്. കോളേജ് വി​ദ്യാർത്ഥി​നി​യായ പെൺ​കുട്ടി​യുടെ പ്രായപൂർത്തി​യാകാത്ത ബന്ധുവി​ന്റെ ചി​ത്രവും അശ്ളീല ഗ്രൂപ്പിൽ ഇട്ടിതി​നാലാണ് പോക്സോ കേസ് ചുമത്തി​യത്.

2020ലാണ് ബി​രുദപഠനം കഴി​ഞ്ഞ് കോളേജ് വി​ട്ടത്. പൂർവ വി​ദ്യാർത്ഥി​യാണെങ്കി​ലും കോളേജി​ലെ പതി​വ് സന്ദർശകനായി​രുന്നു. പെൺ​കുട്ടി​കളുമായി അടുത്ത സൗഹൃദം പുലർത്തി. 20 ഓളം പെൺ​കുട്ടി​കളുടെ ചി​ത്രങ്ങൾ ദുരുപയോഗം ചെയ്തെന്ന് സംശയിക്കുന്നു.രോഹി​തി​ന്റെ ഫോൺ​ ഫൊറൻസി​ക് പരി​ശോധനയ്ക്ക് അയച്ചി​രി​ക്കുകയാണ്. എട്ട് പെൺ​കുട്ടി​കളുടെ പരാതി​കളാണ് കാലടി​ പൊലീസി​ലെത്തി​യത്.

നി​സാരവകുപ്പുകൾ ചുമത്തി​ സ്റ്റേഷൻ ജാമ്യത്തി​ൽ വി​ട്ടതി​ൽ പ്രതി​ഷേധി​ച്ച് കെ.എസ്.യു കാലടി​ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ജെബി മേത്തർ എം.പി​ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എം. കൃഷ്ണ ലാൽ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി ജംഗ്ഷനി​ൽ വച്ച് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കി.

ബ​ലി​ത​ർ​പ്പ​ണ​ത്തി​ന് ​വി​പു​ല​മായ
ക്ര​മീ​ക​ര​ണ​ങ്ങ​ൾ​:​ ​മ​ന്ത്രി​ ​വാ​സ​വൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ക​ർ​ക്ക​ട​ക​ ​വാ​വു​ബ​ലി​ ​ന​ട​ക്കു​ന്ന​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ന്റെ​ ​നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​ ​ക്ഷേ​ത്ര​ങ്ങ​ളി​ൽ​ ​പ്രാ​ദേ​ശി​ക​മാ​യി​ ​അ​വ​ലോ​ക​ന​ ​യോ​ഗ​ങ്ങ​ൾ​ ​ചേ​ർ​ന്ന് ​വേ​ണ്ട​ ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ ​ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ​മ​ന്ത്രി​ ​വി.​എ​ൻ.​വാ​സ​വ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ ​ച​ർ​ച്ച​ചെ​യ്യാ​ൻ​ ​തി​രു​വ​ല്ല​ത്ത് ​വി​ളി​ച്ചു​ ​ചേ​ർ​യോ​ഗ​ത്തി​ലാ​ണ് ​തീ​രു​മാ​നം.
ശം​ഖും​മു​ഖം​ ​തീ​ര​ത്ത് ​ബ​ലി​ത​ർ​പ്പ​ണ​ത്തി​ന് ​കൂ​ടു​ത​ൽ​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ഒ​രു​ക്കു​ന്ന​തി​ന് ​ക​ള​ക്ട​റു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വി​ദ​ഗ്ദ്ധ​സം​ഘം​ ​പ​രി​ശോ​ധി​ച്ച് ​വേ​ണ്ട​ ​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്യാ​നും​ ​ധാ​ര​ണ​യാ​യി.​ ​ഒ​രു​ ​ത​വ​ണ​ ​കു​റ​ഞ്ഞ​ത് 500​ ​പേ​ർ​ക്കെ​ങ്കി​ലും​ ​ബ​ലി​ക​ർ​മ്മം​ ​അ​നു​ഷ്ഠി​ക്കാ​നു​ള്ള​ ​സൗ​ക​ര്യ​മൊ​രു​ക്ക​ണം.​ ​ബ​ലി​ ​ത​ർ​പ്പ​ണ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള​ ​റോ​ഡു​ക​ൾ​ ​അ​റ്റ​കു​റ്റ​പ്പ​ണി​ ​ന​ട​ത്തേ​ണ്ട​തു​ണ്ടെ​ങ്കി​ൽ​ ​അ​ക്കാ​ര്യം​ ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പ് ​മ​ന്ത്രി​യു​ടെ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്ന് ​മ​ന്ത്രി​ ​യോ​ഗ​ത്തി​ൽ​ ​അ​റി​യി​ച്ചു.
പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി​ ​സ്‌​പെ​ഷ്യ​ൽ​ ​ഓ​ഫീ​സ​ർ​മാ​രെ​ ​നി​യ​മി​ക്കും.​ ​അ​പ​ക​ട​ ​സാ​ദ്ധ്യ​ത​യു​ള്ള​ ​ക​ട​വു​ക​ളി​ലെ​ല്ലാം​ ​ഫ​യ​ർ​ഫോ​ഴ്സി​ന്റെ​യും​ ​സ്‌​കൂ​ബാ​ ​ടീ​മി​ന്റെ​യും​ ​സേ​വ​നം​ ​ഉ​റ​പ്പു​വ​രു​ത്തും.​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റ് ​എ​ൻ.​പ്ര​ശാ​ന്ത്,​ദേ​വ​സ്വം​ ​വ​കു​പ്പ് ​സെ​ക്ര​ട്ട​റി​ ​രാ​ജ​മാ​ണി​ക്യം,​തി​രു​വ​ന​ന്ത​പു​രം​ ​മേ​യ​ർ​ ​ആ​ര്യാ​രാ​ജേ​ന്ദ്ര​ൻ,​കൊ​ല്ലം​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.

വി.​എ​ച്ച്.​എ​സ്.​സി​ ​സ്കൂ​ളി​ൽ​ ​സ്കിൽ
ഡെ​വ​ല​പ്പ്മെ​ന്റ് ​സെ​ന്റ​ർ​:​ ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​വൊ​ക്കേ​ഷ​ണ​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ളു​ക​ളി​ൽ​ ​സ്കി​ൽ​ ​ഡെ​വ​ല​പ്പ്മെ​ന്റ് ​സെ​ന്റ​റു​ക​ൾ​ ​ആ​രം​ഭി​ക്കു​മെ​ന്ന് ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​ ​നി​യ​മ​സ​ഭ​യെ​ ​അ​റി​യി​ച്ചു.​ ​ഫി​റ്റ്ന​സ് ​ട്രെ​യി​ന​ർ,​ ​ഗ്രാ​ഫി​ക് ​ഡി​സൈ​ന​ർ,​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​തു​ട​ങ്ങി​യ​ ​മേ​ഖ​ല​ക​ളി​ൽ​ ​തൊ​ഴി​ൽ​ ​പ​ര്യാ​പ്ത​ത​യ്ക്കു​ള്ള​ ​പ​രി​ശീ​ല​നം​ ​ന​ൽ​കു​മെ​ന്നും​ ​മ​ന്ത്രി​ ​ചോ​ദ്യോ​ത്ത​ര​വേ​ള​യി​ൽ​ ​പ​റ​ഞ്ഞു.
വി.​എ​ച്ച്.​എ​സ്.​സി​ ​പാ​സാ​കു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​തൊ​ഴി​ൽ​മേ​ള​ക​ൾ​ ​സം​‍​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.​ ​ചെ​റു​ ​പ്രാ​യ​ത്തി​ൽ​ ​ത​ന്നെ​ ​കു​ട്ടി​ക​ളി​ൽ​ ​തൊ​ഴി​ൽ​ ​മ​നോ​ഭാ​വം​ ​വ​ള​ർ​ത്തു​ന്ന​തി​നു​ള്ള​ ​അ​ന്ത​രീ​ക്ഷം​ ​സ്കൂ​ളു​ക​ളി​ൽ​ ​സൃ​ഷ്ടി​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​‍​ഞ്ഞു.