
കിഴക്കമ്പലം: പെരുമ്പാവൂർ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ കുമ്മനോട് ഗവ. യു.പി സ്കൂളിലേയ്ക്ക് പാത്രങ്ങളും അടുക്കള ഉപകരണങ്ങളും കൈമാറി. ലയൺസ് ക്ളബിന്റെ വിശപ്പ് രഹിത സ്കൂൾ പദ്ധതിയുടെ ഭാഗമായാണിത്. ചെയർമാൻ എൻ.പി. രാജു ഉപകരണ ഉദ്ഘാടനം ചെയ്തു. ജോർജ് നാരിയേലിൽ, കെ. ജയകൃഷ്ണൻ, ഡോ. ജോൺ ജോസഫ്, ആൽബിൻ തോമസ് ഹെഡ്മിസ്ട്രസ് കെ.എം. മേരി എന്നിവർ സംസാരിച്ചു.