
മൂവാറ്റുപുഴ: നിർമല കോളേജ് (ഓട്ടോണോമസ്) കൊമേഴ്‌സ് വിഭാഗത്തിന്റെയും ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റസ് ഒഫ് ഇന്ത്യ എറണാകുളം ബ്രാഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ജി.എസ്.ടി വിസ് എന്ന പേരിൽ സംസ്ഥാന തല കരിയർ മെന്ററിംഗും ക്വിസ് മത്സരവും സംഘടിപ്പിച്ചു. ബ്രാഞ്ച് ചെയർമാൻ സി.എ. സലീം അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ഫാ. ജസ്റ്റിൻ കെ. കുര്യാക്കോസ് അദ്ധ്യക്ഷനായി. കരിയർ മെന്ററിംഗ് ക്ലാസ് സി.എ ദീപക് കോര ജോർജ് നയിച്ചു. ക്വിസ് മത്സരത്തിൽ കദളിക്കാട് വിമല മാതാ ഹയർ സെക്കൻഡറി സ്‌കൂളിലെ ശ്രീലക്ഷ്മി മനു, അലീറ്റ ബിജു എന്നിവർ ഒന്നാം സ്ഥാനവും സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ മൂവാറ്റുപുഴയിലെ മെറിൻ കെ. മാത്യു, റിതിക സോണി എന്നിവർ രണ്ടാം സ്ഥാനവും എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് മൂവാറ്റുപുഴയിലെ നയന സുനിൽ, ഹനാൻ ഫാത്തിമ ഷിഹാബ് എന്നിവർ മൂന്നാം സ്ഥാനവും നേടി.