കോലഞ്ചേരി: മണ്ണൂരിൽ റോഡരികിൽ മാലിന്യം തള്ളിയ പേഴയ്ക്കാപ്പിള്ളി സ്വദേശികൾക്കെതിരെ മഴുവന്നൂർ പഞ്ചായത്ത് പിഴ ചുമത്തി. മണ്ണൂർ - പോഞ്ഞാശേരി റോഡിൽ മണ്ണൂർ പാടത്തിന് സമീപത്താണ് തുടർച്ചയായി മാലിന്യം നിക്ഷേപിച്ചിരുന്നത്. മാലിന്യത്തിനൊപ്പം ഉപേക്ഷിച്ച കാ​റ്ററിംഗുകാരുടെ കാർഡിൽ നിന്നാണ് നിക്ഷേപിച്ചവരെ തിരിച്ചറിഞ്ഞത്. പഞ്ചായത്തിൽ ഇവരെ വിളിച്ച് വരുത്തി പിഴ ഈടാക്കി മാലിന്യം നീക്കാനുള്ള നടപടി സ്വീകരിച്ചു.