th
ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ. ആർ. ബിന്ദു എറണാകുളം ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ അനുമോദന ഫലകം സമ്മാനിക്കുന്നു..

കാലടി: കാലടി എസ്.എൻ.ഡി.പി ലൈബ്രറിക്ക് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഗ്രന്ഥാലോകം വരിക്കാരെ ചേർത്തതിന് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ പുരസ്കാരം ലഭിച്ചു. സംസ്ഥാന വായനാ പക്ഷാചരണത്തിന്റെ സമാപനയോഗത്തിൽ മന്ത്രി ഡോ. ആർ. ബിന്ദു ഫലകം സമ്മാനിച്ചു. ലൈബ്രറി പ്രസിഡന്റ് അഡ്വ. കെ.ബി. സാബു, സെക്രട്ടറി കാലടി എസ്. മുരളീധരൻ, കമ്മിറ്റി അംഗം രാധാ മുരളീധരൻ എന്നിവർ ഫലകം ഏറ്റുവാങ്ങി. ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.വി കുഞ്ഞികൃഷ്ണൻ, സെക്രട്ടറി വി.കെ. മധു, പ്രൊഫ. എം.കെ. സാനു, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് പി.കെ. സോമൻ, സെക്രട്ടറി എം.ആർ. സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.