edinbur

കൊച്ചി: നിർമ്മിത ബുദ്ധികേന്ദ്രം സ്ഥാപിക്കാൻ യു.കെയിലെ എഡിൻബറോ സർവകലാശാലയിലെ അലൻ ടൂറിംഗ് ഇൻസ്റ്റിറ്റ്യൂട്ടും കേരള ഡിജിറ്റൽ സർവകലാശാലയുടെ ഡിജിറ്റൽ സയൻസ് പാർക്കും തമ്മിൽ കരാറൊപ്പിട്ടു. നിർമ്മിതബുദ്ധി, ഹാർഡ് വെയർ, റോബോട്ടിക്‌സ്, ജെൻ എ.ഐ മേഖലയിലെ ഗവേഷണങ്ങൾക്കാണ് കേന്ദ്രം സ്ഥാപിക്കുക.

കൊച്ചിയിൽ ജെൻ എ.ഐ കോൺക്ലേവിൽ മന്ത്രി പി. രാജീവിന്റെ സാന്നിദ്ധ്യത്തിലാണ് സർവകലാശാല ഡീൻ അലക്‌സ് ജെയിംസ്, അലൻ ടൂറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ ഫോർ റോബോട്ടിക്‌സ് ആൻഡ് എ.ഐ പ്രൊഫസർ സേതു വിജയകുമാർ എന്നിവർ ധാരണാപത്രം കൈമാറിയത്.

വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസിലർ ഡോ. സജി ഗോപിനാഥ്, എഡിൻബറോ സർവകലാശാല റീജിയണൽ ഡയറക്ടർ ഡോ. അതുല്യ അരവിന്ദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.